02:33am 10 November 2026
NEWS
പുതിയ കവാടങ്ങൾ: ഖത്തറിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമായി രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി
09/11/2026  12:29 PM IST
nila
പുതിയ കവാടങ്ങൾ: ഖത്തറിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമായി രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി

ദോഹ: ഖത്തറിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള പുതിയ രണ്ട് കവാടങ്ങൾ കൂടി ഔദ്യോഗികമായി ഉൾപ്പെടുത്തിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഉമ്മുൽ ഹൗൽ തുറമുഖം (Umm Al Houl Port), ദുഖാൻ എയർബേസ് എയർപോർട്ട് (Dukhan Air Base Airport) എന്നിവയാണ് പുതിയതായി അംഗീകരിച്ച കവാടങ്ങൾ. 2023-ലെ ഡിസിഷൻ നമ്പർ 37 ഭേദഗതി ചെയ്തുകൊണ്ട് 2026-ലെ ആഭ്യന്തര മന്ത്രിയുടെ 40-ാം നമ്പർ ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.ആർട്ടിക്കിൾ 1 പ്രകാരം ഉമ്മുൽ ഹൗൽ തുറമുഖത്തെ സമുദ്രമാർഗത്തിലൂടെയുള്ള പ്രവേശന-പുറപ്പെടൽ കവാടമായും, ദുഖാൻ എയർബേസ് വിമാനത്താവളത്തെ വ്യോമമാർഗത്തിലുള്ള കവാടമായും ഉൾപ്പെടുത്തിയിട്ടുണ്ട്. 
2026 ജൂൺ 24-ലെ മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിന് ശേഷം, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയാണ് 2026 ഒക്ടോബർ 21-ന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.  ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് അടുത്ത ദിവസം മുതൽ ഈ ഉത്തരവ് നിലവിൽ വരുമെന്ന് ആർട്ടിക്കിൾ 2 വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img